ആദി മുദാ്ല്‌ക്ക് കുറുമ്പാ്ര് സട്ട കണാക്ക് പഡി പെ്ണ്ണ് മക്കാള് കോഡി പൊലെ പോന ഒന്റ് ബീ്ഡ്‌ന ഒയിത്ത് കൊഡ്‌ക്കുവാദ്. പ്റ അയി ബീ്ഡ്‌ല് ഒന്റ് സെറ്റെ കെ്ട്ടി, അദ്‌കുളാക്ക് പൊലെ പോന പെ്ണ്ണ് മക്കാള്ന ബെക്കുവാദ്.പൊലെ പോന പെ്ണ്ണ് പെ്ളെന റാവെതാ്നെ സന്ത്യോഡ നീരട്ടുഡൊ.നീരട്ടുവാദ് മാമ്യച്ച്യാമ് മഗളാ്ര്‌ത്തെ നീരട്ടുഡൊ.ഇത്തെ ഏ്ള് നാള്.സെറ്റെ ബീ്ഡ്‌കുളാക്ക് ബെക്കുവാദ്.എ്ട്ടാവാദ്‌നാള് ബീ്ഡ് ബീ്ഡ അരിസാമനഗാള് സേത്തി ബീ്ണാ്ര് ഊര് പന്തി സോറ് അഡുവാദ്.നാക്കയിദ് പഡി അരി ബീ്ഡ്‌ല് താ്നെ അട്ട് ബെക്കുവാദ്.പ്റസാ്രി പൊലെ പോന പെ്ണ്ണ്പ്ളെന ബീ്ണ്യാ്ര്, അച്ച്യാമ് ബാ്നിക്ക് മുളുഗുസ്യ എ്ഡ്‌ത്ത് പോവാദ്.ബാ്നിക്ക് പോഗാട്ടി പൊലെ പോന പെ്ണ്ണ്പ്ളേക്ക് തീ കൊള്ളിന പ്ഡിസി മുന്ന്‌ക്ക് കൂട്ടി പോവാദ്.പ്റ നീരാഡി മാഡി ബീ്ഡ്‌ക്ക് മറിസി ബര്‌ഗാട്ടി ഒന്റ് ഗുമ്പ നീരേ്ഡ്‌ത്ത് ഉരാ്ല് പട്ട്ക്ക് ബരുഡൊ.ഊരാ്ല് പട്ട്ക്ക് ബന്ത പ്റ നീര് ഗുമ്പന ഇ്ഡ്‌പ്പ്‌ക്ക് തക്കേത്ത് പ്ഡിത്ത് ഒന്റ് കയില് ഉലക്കെനാമ് എ്ഡ്‌ത്ത് ഇ്ഡിക്കുഡൊ.അദേമാദിരി സ്‌ന്ന പ്ള്ളെനാമ് സെക്കി ഉലക്കെന എ്ഡ്‌ത്ത് ഇ്ഡിക്കുഡൊ.അദ്ക്ക് പ്റ ബീ്ഡ്‌ക്ക് പോയി പായി ബിരിസി കുക്കാക്കുവാദ്.കുക്കാന്ത പ്റ ഒന്റ് പീങ്ക കഞ്ചിന എ്ഡ്‌ത്ത് പോയി പൊലെ പോന പെ്ണ്ണ്പ്ളെ പ്ണ്ട്സ്‌ഗാട്ടി നാദിനച്ചി അദ്‌ന തട്ടി സൂസുഡൊ.അദ്‌മാദിരി നാദിനച്ചി പ്ണ്ട്‌സ്‌ഗാട്ടി പൊലെ പോന പെ്ണ്ണ്പ്ളെ തട്ടി സൂസൂഡൊ.അദ്കളിന്ത പ്റ ജോഡി ബീ്ണ്യാ്ര് കഞ്ചി തിന്നുവാദ്.പ്റ ബി്ണാ്ര് അട്ട പന്തി സോറ്‌ന ഊരു ജനാക്ക് ബീ്ഡ് ബീ്ഡ ഇക്കി കൊഡ്‌ക്കുവാദ്. ഇത്തെത്തെ മുദാ്ല് പൊലെ പോന കുറുമ്പാ്ര് ജന ഗേവ സട്ട്മെ്ട്ട്.