കോഡി ബേ്റ് സോറ്

ആദി മുദാ്ല്‌ക്ക് കുറുമ്പാ്ര് സട്ട്മെ്ട്ട് പഡി കോഡി ബേ്റാ്ന, ഏ്ള് മാ്സാഗാട്ടി അവ്വെ ,അപ്പാ്ന്, മഗാള്ന തമ്മ് ബീ്ഡ്‌ക്ക് കൂട്ടി പോയി കോഡി ബേ്റ് സോറ് അട്ട് ഊരു ജനാക്ക് കൊഡ്‌ക്കുവാദ്.ബീ്ഡ്‌ല് റാഡ് പഡി കഞ്ചി കാ്സി മഗാള്‌ക്ക്‌മ് ബര്‌മഗാ്ന്‌ക്ക്മ് കുനാന്ത് ബാഗെലേക്ക് സോറ്മ് സാറ്‌മ് ഇക്കി കൊഡ്‌ക്കുവാദ്.തിന്റ് ഇ്ളാഗി പോഗാട്ടി എലേക്കഡി ബര്‌മഗാ്ന് തന്ന് കയിലുള്ള കാ്സ്‌ന ബെത്ത് തള്ളി പോവാ്.പ്റ എലെന മാമനച്ചാ്ന് എ്ഡ്‌ത്ത് തള്ളുവാ്.കാ്സ്‌ന തനാക്ക് എ്ഡ്‌ക്കുവാ്.പ്ള്ളെ പ്റാന്ത പ്റ ഏ്ള്‌നാള് പുളി സാറ് പെ്ട്ട് തിന്റ് ദെ്ണേല്‌ താ്നെ ഇര്‌ക്കുഡൊ.ഏ്ള്‌നാള് കളിന്ത പ്റത്തെ ബീ്ഡ്‌ നൊഗേസ്‌വാദ്.അദ്‌ക്കപ്പരത്തെ നല്ല നല്ല സാറ് സോറ് അട്ട് തീറ്റുസുവാദ്. അദ്‌ക്കപ്പര മൂറ് മാ്സ കളിന്തത്തെ ആളാ്ന് ബീ്ഡ്ക്ക് എ്ഡ്‌ത്ത് പോയി ബെ്ഡ്‌വാദ്. ഇത്തെത്തെ പ്ള്ളെ പ്റക്കാട്ടി കുറുമ്പാ്ര് ഗേവ സട്ട്മെ്ട്ട്.