അഗാളി : ഈ ബര്‌സ ആനെബായി ഊര്‌ല് സാമി പൂസെ ഗേന്റാ്ര്. ഈ ബരുവ തിങ്കക്ളമെ 30 ന്തിത്തെ പൂസെ കളിക്കുവാദെന്റ് ആനെബായി മൂപ്പാ്ന് സൊന്നാ്. അദ്‌നാ്ലെ ആനെബായി ഊര്‌ല ജനഗാള് ഒന്റ്മാ്സ ബിരദ ഇന്ത് സാമി പൂസേക്ക്
ഒരുങ്ക്‌ന്റാ്ര്. അവനവാ്ന് ബീ്‌ഡ്‌ല നോയി നൊള്ളിഗാള് തീര്യാമ് കജറ്റ നജറ്റഗാള് തീര്യാമ് നേര്‌സെഗാള് നിന്റിര്‌ന്റാ്രെന്റ് മൂപ്പാ്ന് സൊന്നാ്. അദ്‌നാ്ലെ കുറുമ്പാ്ര് ഊര്‌ല എല്ലാ ജനഗാള്മ് ബന്തെജ്ജുഡൊ എന്റ് എമ്മ സൊന്റേമ്. ജാമാക്ക് ബാ്ജ്നി പാട്ട്മ്, ഒമ്പദ്‌ലിന്ത് ഒന്റ് മണിമാട്ട് ആട്ട്പാട്ട്മ് എന്റ് പൂജാ്രി ആന കക്കി മൂപ്പാ്ന് സൊന്നാ്. ബേ്റെ ഊര്‌ലിന്ത് ബന്റ്‌വാ്ര് റാഡ്‌നാള് സൂസാ്രിത്ത് ഇന്ത്മാഡി പോഡൊ എന്റ് പൂജാ്രി സൊന്നാ്.(മല്ലൻ.ആനവായി)